
പത്തനംതിട്ട: പത്തനംതിട്ട സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ പുതിയ കെട്ടിടം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു . സി.പി.എ.എസ് ഡയറക്ടർ പ്രൊഫ.പി.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ, എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ജോജി അലക്സ്, അഡ്വ.പി.ബി.സതീഷ് കുമാർ, സി.പി.എ എസ്.ഗവേണിഗ് ബോഡി മെമ്പർ ജേക്കബ് ജോർജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.എ.അബ്ദുൽ വഹാബ്, ഇടപ്പള്ളി എസ്.ടി.എ.എസ് പ്രിൻസിപ്പൽ കെ.ആർ.തിരുമേനി, പത്തനംതിട്ട എസ്.ടി.എ.എസ് പ്രിൻസിപ്പൽ ഡോ. ജി.രാജശ്രീ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |