
ചെങ്ങന്നൂർ : ആലാ പഞ്ചായത്ത് ജനകീയ വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “വിഷൻ ചെങ്ങന്നൂർ 2031” പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജി. ശ്രീകുമാർ അദ്ധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എം.ശശികുമാർ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ.സോമൻ, ജിജു ഉമ്മൻ, പ്രവീൺ, വിജയലക്ഷ്മി, കെ.ആർ.മുരളീധരൻ പിള്ള, നെൽസൺ ജോയ്, കെ.ഡി. രാധാകൃഷ്ണക്കുറുപ്പ്, വി.എസ്.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |