SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ആറൻമുളക്കാർ എന്നെ കൈവിടില്ല : കുമ്മനം

kumman

പത്തനംതിട്ട : തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു. സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിലാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ആറൻമുളയിൽ യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രതീക്ഷകൾ :

വിജയസാദ്ധ്യത എങ്ങനെ ?

പൂർണ ആത്മവിശ്വാസമുണ്ട്. ആറൻമുളക്കാരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ഒരു മാറ്റവും മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾക്ക് അറിയാം. ആറൻമുളക്കാർ എന്നെ കൈവിടില്ലെന്ന് ഉറപ്പുണ്ട്.

♦ വിമാനത്താവള വിരുദ്ധ സമരനായകൻ എന്ന പരിവേഷം ഗുണം ചെയ്യുമോ?

ഭൂരിഭാഗം സ്ഥലങ്ങളിലും ആളുകൾ പരിചയമുള്ളവരാണ്. അവർക്കെല്ലാം നല്ല ആവേശമുണ്ട്. കഴിയുന്നത്ര വോട്ടർമാരെ നേരിൽ കാണുന്നു. നല്ല പ്രതികരണമാണ് കിട്ടുന്നത്.

♦ വെല്ലുവിളികൾ എന്തെല്ലാമാണ്.

എന്നെക്കുറിച്ച് ഇതുവരെ എന്തെങ്കിലും ആരോപണമോ എതിർ അഭിപ്രായമോ ഇല്ലെന്നാണ് വിശ്വാസം. എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ എൻ.ഡി.എക്കെതിരെ കിട്ടുന്ന അവസരങ്ങൾ പാഴാക്കാറില്ല. നല്ല മത്സരത്തിന്റെ അന്തരീക്ഷമാണുള്ളത്.

♦ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിനാൽ

പ്രചരണത്തിന് സമയക്കുറവ് ഉണ്ടായില്ലേ

തിരഞ്ഞെടുപ്പിന് ആവശ്യം ശക്തമായ ഇലക്ഷൻ മെഷിനറിയാണ്. സുസജ്ജമായ സംവിധാനമാണ് എൻ.ഡി.എയുടേത്. ബൂത്ത് കമ്മിറ്റികളും പഞ്ചായത്തു കമ്മറ്റികളും മണ്ഡലം കമ്മറ്റികളും ആദ്യമേ റെഡിയാക്കിയിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ സ്വിച്ച് ഒാൺ ചെയ്യേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

♦ ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും.

ആറൻമുളക്കാർക്ക് വിശ്വാസം വലിയ വിഷയം തന്നെയാണ്. വിശ്വാസവും വികസനവും സുരക്ഷിതത്വവമാണ് ജനങ്ങൾക്ക് ആവശ്യം. ആഹാരം, തൊഴിൽ, ഭൗതിക ജീവിതം എന്നിവ കൊണ്ട് മനുഷ്യർ തൃപ്തരാകില്ല. അന്തസോടെ ജീവിക്കാൻ കഴിയുന്നത് വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു കിട്ടുമ്പോഴാണ്. എതു മതസ്ഥരുടെ ആയാലും വിശ്വാസം ഹനിക്കാൻ പാടില്ല. ഗണപതി മിത്താണെന്ന് പറയുന്ന എൽ.ഡി.എഫിന് എങ്ങനെ വിശ്വാസം സംരക്ഷിക്കാൻ പറ്റും. ആചാരങ്ങളെ കളിയാക്കുകയും അപലപിക്കുകയും ചെയ്യുന്നവരാണ് സി.പി.എം നേതാക്കൾ. ജമാ അത്തെ ഇസ്ളാമി പോലുള്ള സംഘടനകളെയാണ് കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുന്നത്.

♦ വിജയിച്ചാൽ ആറൻമുളയ്ക്കുള്ള ആദ്യ പരിഗണന എന്തായിരിക്കും.

വികസിത ആറൻമുളയാണ് ലക്ഷ്യം. വിശ്വാസ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തും. എൽ.ഡി.എഫ് സർക്കാരിന്റെ ഭാഗമായ പ്രതിനിധിയായിരുന്നു മണ്ഡലത്തിൽ. പക്ഷെ, മണ്ഡലത്തിന് ആരോഗ്യമില്ല. ജനങ്ങളുടെ ആരോഗ്യവും തകരാറിലാണ്. വേദനാജനകമായ സംഭവങ്ങൾ നടക്കുന്നു. ഞാൻ ഇവിടെ നടത്തിയ സർവെയിൽ എഴുപത്തഞ്ച് ശതമാനം ആളുകളും ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രികളിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL