SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ്, പോളിംഗ് ബെൽ

pol

പത്തനംതിട്ട : ജില്ലയിലെ 1207 ബൂത്തുകളിൽ ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ വോട്ടെടുപ്പ് നടക്കും. ജില്ലയിൽ ആകെ 9,80,144 വോട്ടർമാരാണുള്ളത്. സ്ത്രീകൾ 5,10,955, പുരുഷൻമാർ 4,69,184, ട്രാൻസ്‌ജെൻഡർ അഞ്ച് എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ആകെ വോട്ടർമാരിൽ 8610 കന്നി വോട്ടർമാരാണുള്ളത്. 4097 പ്രവാസി വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറൻമുള മണ്ഡലത്തിലാണ് 2,15,168 പേർ. കുറവ് റാന്നിയിൽ 1,76,015. അടൂർ 2,01,200 പേർ, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്.
1207 പോളിംഗ് സ്റ്റേഷനുകളിൽ 25 വീതം സ്ത്രീ സൗഹൃദവും മാതൃക പോളിംഗ് ബൂത്തുകളുമാണ്. ജില്ലയിൽ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും സജ്ജീകരിച്ചിട്ടുണ്ട്. 1207 ബൂത്തുകളിലേക്ക് 1464 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 1598 വിവിപാറ്റ് മെഷീനുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

കന്നിവോട്ടർമാർ : 8610

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL