
പന്തളം : പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സ്‌കൂളുകളുടെ പ്രതിനിധികൾക്ക് എക്‌സൈസ്, ഫോറസ്റ്റ്, ഹെൽത്ത്, ആർ.ടി.ഒ, ഫയർഫോഴ്സ് ഡിപ്പാർട്ട്‌മെന്റുകളുമായി ചേർന്ന് അവലോകനയോഗവും ബോധവത്കരണ ക്ലാസും നടത്തി. പന്തളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സജീഷ് കുമാർ നേതൃത്വം നൽകി. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്‌കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ പാലിക്കേണ്ട കാര്യങ്ങൾ, വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി സംഘങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുലർത്തേണ്ട മുൻകരുതലുകൾ, ഫസ്റ്റ് എയ്ഡ്, മറ്റ് ജാഗ്രത നിർദ്ദേശങ്ങൾ തുടങ്ങിയവയെ പറ്റി ക്ളാസെടുത്തു. ജില്ലയിലെ മറ്റ് സ്റ്റേഷൻ പരിധികളിലെ സ്‌കൂളുകൾക്കായും ഇത്തരത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
