SignIn
Kerala Kaumudi Online
Tuesday, 02 June 2026 11.36 PM IST

വില്ലേജ് ഓഫീസിൽ അപകടഭീഷണി ഉയർത്തി പൊട്ടിയ ഗ്ലാസ് പാളികൾ

glass-palikal-

തിരുവല്ല : തിരുവല്ല വില്ലേജ് ഓഫീസിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പൊട്ടിയ ഗ്ലാസ് പാളികൾ ജനങ്ങൾക്കും ഓഫീസ് ജീവനക്കാർക്കും ഭീഷണി ആകുന്നു. പത്തടിയോളം ഉയരത്തിലുള്ള ഓഫീസിലെ ഗ്ലാസ് പാളിയാണ് തകർന്ന് ഏതുനിമിഷവും നിലം പതിക്കാമെന്ന നിലയിൽ ഭീഷണിയായി നിൽക്കുന്നത്. ഇന്നലെ പകൽ ഓഫീസിൽ എത്തിയപ്പോഴാണ് ഗ്ലാസ്‌ പാളികൾ പൊട്ടിയത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. വില്ലേജ് ഓഫീസറിന്റെ റൂമിന് മുന്നിലെ ഗ്ലാസ് പാളികളാണ് തകർന്നത്. ശനിയാഴ്ച ഉണ്ടായ ശക്തമായ മഴയിലും ഇടിയിലുമാണ് ഗ്ലാസ് പാളികൾക്ക് ഇളക്കം സംഭവിച്ച് തകർന്നതാകാം എന്ന് ജീവനക്കാർ പറയുന്നു. നൂറുകണക്കിന് ആളുകൾ പ്രതിദിനം എത്തിച്ചേർന്ന വില്ലേജ് ഓഫീസിൽ പൊട്ടിയ ഗ്ലാസ് പാളികൾ ജീവനക്കാർക്കും ഓഫീസിൽ എത്തിച്ചേരുന്നവർക്കും ഒരുപോലെ ഭീഷണിയാണ്. പൊട്ടിയ ഗ്ലാസ് പാളികൾ നീക്കം ചെയ്ത് അപകടം ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL