SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.48 AM IST

അഞ്ചുതെങ്ങ് സ്വദേശിനിക്ക് ചായപ്പാത്രത്തിൽ നിന്ന് പാമ്പുകടിയേറ്റു

sna

വക്കം: അടുക്കളയിൽ സൂക്ഷിച്ചിരുന്ന ചായപ്പാത്രത്തിൽ നിന്ന് യുവതിക്ക് അണലിയുടെ കടിയേറ്റു. അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് തോട്ടരികം സ്വദേശി അലീന (39)യ്ക്കാണ് പാമ്പ്കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനായി പാത്രം എടുക്കവേയാണ് അതിലിരുന്ന അണലിക്കുഞ്ഞ് യുവതിയുടെ വലത് കൈപ്പത്തിയിൽ കടിച്ചത്. പാമ്പ് കടിയേറ്റ വിവരം അലീനയുടെ ശ്രദ്ധയിൽപ്പെട്ടില്ല. എന്നാൽ പിന്നീട് ഇവരുടെ കൈയിൽ നീര് അനുഭവപ്പെട്ടതോടെ നടത്തിയ തിരച്ചിലിലാണ് പാത്രത്തിൽ നിന്ന് അണലിക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ അലീനയെ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കാര്യമായ വിഷബാധ ഏറ്റിട്ടില്ലെന്ന് കണ്ടെത്തി. അലീനക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

അതേസമയം,​ വീടിന് സമീപത്തെ ആൾതാമസമില്ലാത്ത വീടും പരിസരവും കാടുമൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കൾ ധാരാളമുണ്ടെന്നാണ് പരാതി. ഇവ വൃത്തിയാക്കാൻ നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതരെ ഇതിനോടകം നിരവധിതവണ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL