SignIn
Kerala Kaumudi Online
Thursday, 11 June 2026 4.34 AM IST

ക്യാമ്പയിൻ നടത്തും

campa

പത്തനംതിട്ട: വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും പൊതുജനങ്ങളിൽ രോഗപ്രതിരോധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള പ്രചരണ പരിപാടികൾ തുടങ്ങി. ഐ.എച്ച്.കെയുടെ 40ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് 'രക്ഷ' ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ചികിത്സയേക്കാൾ പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന പൊതുജനാരോഗ്യ സമീപനമാണ് പദ്ധതിയുടെ മുഖ്യ സന്ദേശം.

ഐ.എച്ച്.കെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ, യൂണിറ്റ് തലങ്ങളിൽ ഹോമിയോപ്പതി ഡോക്ടർമാരും വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും ക്യാമ്പയിന്റെ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് അസ്‌ലം.എം ജനറൽ സെകട്ടറി ഡോ.ഹരിവിശ്വജിത്ത്, ട്രഷറർ ഡോ.മൃദുൽ എം.ആർ, പി ആർ.ഒ ഡോ.ഷിഹാദ് അഹമ്മദ് തുടങ്ങിയവർ പത്രകുറിപ്പിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL