SignIn
Kerala Kaumudi Online
Monday, 29 June 2026 4.41 AM IST

ജാ​ഗ്ര​ത 2.O ' ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പിച്ചു

drugs

പത്തനംതിട്ട: അന്താ​രാ​ഷ്ട്ര ലഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇന്ത്യൻ ഡെന്റൽ അ​സോസിയേഷൻ , തി​രു​വല്ല ബ്രാ​ഞ്ച്, വ്യു​മൺ​സ് ഡെന്റൽ കൗൺ​സിൽ, സി​.ഡി.എച്ച്, പു​ഷ്​പ​ഗി​രി കോ​ളേജ് ഒ​ഫ് ഡെന്റൽ സ​യൻ​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ 'ജാ​ഗ്ര​ത 2.O എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പിച്ചു. പു​ഷ്​പ​ഗി​രി കോ​ളേജ് ഒ​ഫ് ഡെന്റൽ സ​യൻ​സ് ഓ​ഡി​റ്റോ​റി​യത്തിൽ ന​ട​ന്ന സ​മ്മേള​നം അ​ഡ്വ.വർ​ഗീസ് മാ​മ്മൻ എം.എൽ​.എ ഉ​ദ്​ഘാട​നം ചെ​യ്​തു. ഐ.ഡി.എ തി​രു​വല്ല ബ്രാ​ഞ്ച് പ്ര​സിഡന്റ് ഡോ.അ​ശ്വിൻ എം.ആർ അ​ദ്ധ്യക്ഷത വ​ഹിച്ചു. പ​ത്ത​നം​തി​ട്ട എക്‌​സൈ​സ് വ​കു​പ്പ് പ്രി​വന്റീ​വ് ഓ​ഫീ​സർ ബി​നി വി.വർ​ഗീ​സ് ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സ് ന​യിച്ചു. ടുഗതർ ഫോർ ഡ്രഗ് ഫ്രീ സൊസൈറ്റി എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ സിഗ്നേച്ചർ ക്യാമ്പയിന് തുടക്കമായി. ഡോ.എ ദേ​വ​ദ​ത്തൻ, ഡോ.ഷി​ബി മാ​ത്യു, ഡോ ദീ​പ്​തി സ​ന്തോഷ്, ഡോ മാ​ത്യു​സ് ജൂ​ഡ്, സു​ജി​ത്ത് കെ എ​ എന്നിവർ സംസാരിച്ചു. തി​രു​വല്ല കെ.എസ്.ആർ.ടി.സി ബ​സ് സ്റ്റാൻഡിൽ പൊ​തു​ജ​ന​ങ്ങൾ​ക്കാ​യി പു​ഷ്​പ​ഗി​രി എൻ.എസ്.എസ് വി​ദ്യാർ​ത്ഥി​ക​ളു​ടെ ഫ്‌​ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പിച്ചു. തു​ടർ​ന്ന് പൊ​തു​ജ​ന​ങ്ങൾ​ക്ക് ലഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ഉൾ​ക്കൊ​ള്ളു​ന്ന ല​ഘു​ലേഖ​കൾ വി​തര​ണം ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL