
തിരുവല്ല : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണവും തിരുവല്ല ഒയാമ മാർഷൽ ആർട്സ് അക്കാദമിയുടെ ഇരുപതാംവാർഷികവും നടന്നു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്സ്സൈസ് ഇൻസ്‌പെക്ടർ മിഥുൻ മോഹൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തഹസിൽദാർ ജിബിൻ കെ.ജോർജ്, ഡോ.ജെറി മാത്യു, അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി ഭവ്യാമ്യത പ്രാണാ, ഫാ.ആൽവിൻ വർഗീസ്, ഹാൻഷി റം ദയൽ, പ്രേംസായി ഹരിദാസ്, അഡ്വ.പ്രേംകുമാർ, സുജിത്.എസ്.ബി, സുധീഷ് കുമാർ, വിനു ഡി.കൈമൾ, ഹരികുമാർ.ബി എന്നിവർ പ്രസംഗിച്ചു. അക്കാദമിയിലെ കുട്ടികളുടെ കരാട്ടെ പ്രദർശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |