SignIn
Kerala Kaumudi Online
Monday, 29 June 2026 4.41 AM IST

ലഹരിക്കെതിര അടൂർ സാഹിത്യോത്സവം

ima

അടൂർ : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സാംസ്കാരിക മുന്നേറ്റം സൃഷ്ടിക്കുന്ന വ്യത്യസ്ത പരിപാടിയുമായി അടൂർ സാഹിത്യോത്സവം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ദൗത്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജീവനഗാനം – കേരള ലഹരിവിരുദ്ധ ജനഗാന ദൗത്യം പ്രഖ്യാപിച്ചു. ലഹരിക്കെതിരെ ഗാനരചയിതാക്കളെയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഒരേ വേദിയിൽ എത്തിക്കും.

ലഹരിവിരുദ്ധ സന്ദേശവും ജീവിതമൂല്യങ്ങളും പ്രത്യാശയും ഉയർത്തിപ്പിടിക്കുന്ന മൗലിക മലയാള ഗാനങ്ങൾ ക്ഷണിച്ചു. 15 മികച്ച ഗാനങ്ങൾ ജീവനഗാന വേദിയിൽ അവതരിപ്പിക്കും.

ഒന്നാം സമ്മാനമായി ₹6,000, രണ്ടാം സമ്മാനമായി ₹4,000, മൂന്നാം സമ്മാനമായി ₹2,000 എന്നിവയും മൊമെന്റോയും നൽകും. മത്സരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഗാനം കേരള ലഹരിവിരുദ്ധ ജനഗാനം സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
രചനകൾ ജനറൽ കൺവീനർ, ഈ വി കൃഷ്ണപിള്ള ഫൗണ്ടേഷൻ, പൊന്നുസ് കോംപ്ലക്സ്, ഗവ.ജനറൽ ഹോസ്പിറ്റലിന് പടിഞ്ഞാറ്, അടൂർ 690523 എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക് ഫോൺ​ : 8921633565.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL