
ചന്ദനപ്പള്ളി : പെരുന്നാളുകളിലെ ആർഭാട ആഘോഷങ്ങൾ ഒഴിവാക്കി അതിനായി ചെലവഴിക്കുന്ന തുക ഭവനനിർമാണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ കാതോലിക്കാബാവയുടെ ആഹ്വാനമേറ്റെടുത്ത് മാതൃകയാകുകയാണ് ചന്ദനപ്പള്ളി വലിയപള്ളിയും പള്ളിയുടെ പ്രവാസി കൂട്ടായ്മയും.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാതോലിക്കാബാവ മുന്നോട്ടുവച്ച "സ്നേഹചലഞ്ച്" ഏറ്റെടുത്ത്, 2026ലെ പെരുന്നാളിൽ വെടിക്കെട്ട് ഉൾപ്പെടെയുള്ള ആർഭാട പരിപാടികൾ പൂർണമായും ഒഴിവാക്കി കാരുണ്യപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയായിരുന്നു. രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ വീടാണ് നിർമ്മിച്ചിരിക്കുന്നത്.
സ്നേഹഭവനത്തിന്റെ കൂദാശ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. ഇടവക വികാരി ഫാ. സുനിൽ എബ്രഹാം, സഹവികാരി ഫാ.ജോബിൻ യോഹന്നാൻ, മറ്റ് ഇടവക വൈദികർ എന്നിവർ കാർമ്മികത്വം വഹിക്കും. ഫാ. സുനിൽ എബ്രഹാം (പ്രസിഡന്റ്), ഫാ.ജോബിൻ യോഹന്നാൻ (വൈസ് പ്രസിഡന്റ്), മാത്യൂസ് പി.ജേക്കബ് (ചെയർമാൻ), സിറിയക് വർഗീസ് (ജനറൽ സെക്രട്ടറി), ജോൺ ജോയൽ ബേബി (ട്രഷറാർ), എതിൻ സാം എബ്രഹാം (ജോയിന്റ് സെക്രട്ടറി), സണ്ണി ജോൺ, ജെഗി ജോൺ, ജിജോ ജോസഫ്, ബ്രൈറ്റ് വർഗീസ്, ലിബിൻ തങ്കച്ചൻ, മൈക്കിൾ ബേബി (ഡയറക്ടർ ബോർഡ് അംഗങ്ങൾ), ഗീവർഗീസ് ഫിലിപ്പ്, അജീഷ് സാം അലക്സ്, ബിനീഷ് ബാബു (സമരിറ്റൻ പ്രോജക്ട് കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |