
കോഴഞ്ചേരി : വൈ.എം.സി.എ കോഴഞ്ചേരി സബ് റീജിയൻ വാർഷിക സമ്മേളനം കേരള റീജിയൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി സബ് റീജിയൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ ട്രഷറർ റജി ജോർജ്, ജനറൽ കൺവീനർ സാം കെ.ജോസഫ്, തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി.തോമസ്, നോമിനേഷൻ കമ്മിറ്റി ചെയർമാൻ രാജൻ മുട്ടോൺ എന്നിവർ സംസാരിച്ചു. കോഴഞ്ചേരി സബ് റീജിയന്റെ പുതിയ ചെയർമാനായി ജേക്കബ് മാത്യു ഈട്ടിച്ചുവടും ജനറൽ കൺവീനറായി സുനിൽ സഖറിയായും സ്ഥാനമേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |