
കല്ലിശ്ശേരി : വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവകളുടെയും അകമ്പടിയിൽ കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു. ഉത്രട്ടാതി, ഗുരുചെങ്ങന്നൂർ ചതയം ജലോത്സവം എന്നിവ ഉൾപ്പടെയുള്ള വള്ളംകളികൾക്കും വള്ളസദ്യ വഴിപാടുകളിൽ പങ്കെടുക്കാനും തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി ഇന്നലെയാണ് പമ്പാനദിൽ പള്ളിയോടം നീരണിഞ്ഞത്. ചടങ്ങിന് മുന്നോടിയായി നടന്ന യോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കോടിയാട്ടുകരയിലെ യുവപ്രതിഭകളെ അനുമോദിച്ചു. പള്ളിയോട പ്രതിനിധികളായ എസ്.വി.പ്രസാദ്, വിഷ്ണു സൗരീഷ് എന്നിവർ നേതൃത്വം നൽകി. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ഖജാൻജി ഹരികൃഷ്ണൻ, ക്യാപ്ടൻ വിനായകൻ, വൈസ് ക്യാപ്ടൻ സംഗീത് സന്തോഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |