ഏനാത്ത് : എം.സി റോഡിൽ മഹർഷിക്കാവ് മുതൽ ചിന്നക്കടപ്പടി വരെയുള്ള റോഡിന്റെ ഇരുഭാഗത്തും വളവിലും കാഴ്ചമറച്ച് കാട് വളർന്നു നിൽക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മുൻപ് നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുള്ള സ്ഥലമാണിത്. ഉൾറോഡുകളിൽ നിന്ന് എം.സി റോഡിലേക്ക് പ്രവേശിക്കാൻ വാഹനങ്ങളിൽ എത്തുന്ന പ്രദേശവാസികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ദൂരെ നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വശങ്ങൾ കാണാൻ കഴിയാത്ത രീതിയിൽ പുല്ല് വളർന്നിട്ടുണ്ട്. കാട്ടുപന്നിയുടെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളാണ് ഏറെയും ദുരിതം അനുഭവിക്കുന്നത്. നിരവധി പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. എം.സി റോഡിൽ പലയിടത്തും കാടു കയറിയ നിലയിലാണ്. സംസ്ഥാന പാതയായിട്ടും അപകടങ്ങൾ തുടർച്ചയായി നടക്കുന്ന റോഡായിട്ടും കാടു നീക്കം ചെയ്യാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആരോപണം ശക്തമാണ്.
.........................................
കാട് നീക്കുന്ന വിഷയം ആവശ്യം ഉന്നയിച്ചാൽ കെ.എസ്. ടി.പി യും പഞ്ചായത്തും പരസ്പരം പഴിചാരുകയാണ്. അധികൃതർ ഇടപെട്ട്
കാട് നീക്കി യാത്ര സുരക്ഷ ഉറപ്പാക്കണം.
ബിന്ദു മനോജ്
( പ്രസിഡന്റ്,സമദർശനം
യുവജനവേദി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |