SignIn
Kerala Kaumudi Online
Friday, 04 September 2026 6.39 AM IST

എനാദിമംഗലം പഞ്ചായത്ത് സ്റ്റേഡി​യം, അവഗണനയുടെ കളി​

bbbbb

എനാദിമംഗലം : ഇളമണ്ണൂരിലെ പഞ്ചായത്ത് സ്റ്റേഡി​യത്തി​ൽ പതി​വായി​ വി​ജയി​ക്കുന്നത് അവഗണന മാത്രമാണ്. മികച്ച നിലവാരമുള്ള സ്റ്റേഡിയമെന്ന ആവശ്യത്തി​ന് വർഷങ്ങളുടെ പഴക്കമുണ്ട്. പഞ്ചായത്ത് ഭരണസമിതികളും സംസ്ഥാന സർക്കാരുകളും മാറിമാറി വന്നിട്ടും എനാദിമംഗലത്തെ കായികപ്രേമികളുടെ നി​രാശയ്ക്ക് അറുതി​വരുത്താനായി​ല്ല. നിലവി​ലുള്ള സ്റ്റേഡിയത്തിന്റെ ഒരുഭാഗം പൂർണമായും കാടുകയറിയ നി​ലയി​ലാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായി​. സുരക്ഷിതമായി പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിന് ഒരു കളിക്കളം’ പദ്ധതി, എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, എം.പി ഫണ്ട്, പഞ്ചായത്ത് ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, ഖേലോ ഇന്ത്യ, സി.എസ്.ആർ ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങളുടെ സോഷ്യൽ കമ്മിറ്റ്മെന്റ് ഫണ്ട് തുടങ്ങി വിവിധ മാർഗങ്ങളി​ലൂടെ സ്റ്റേഡിയം നവീകരണത്തി​ന് നിരവധി സാദ്ധ്യതകളുണ്ടായി​ട്ടും അധി​കൃതർ കൈമലർത്തുകയാണെന്ന് ആക്ഷേപമുണ്ട്.

എന്റെ നാട്ടിൽ കായിക പ്രതിഭകൾക്കായി​ മികച്ച സ്റ്റേഡിയമില്ല എന്നത് വേദനിപ്പിക്കുന്നു.

മി​കവുറ്റ സൗകര്യങ്ങൾ പുതി​യ തലമുറയ്ക്ക് ഒരുക്കണം.

അഭിമന്യു.എസ്.ആർ

പുത്തൻ പറമ്പിൽ

പൂതങ്കര

(2025 ഏഷ്യ-ഓഷ്യാനിയ സാംബോ ചാമ്പ്യൻഷിപ്പ് ജേതാവ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL