SignIn
Kerala Kaumudi Online
Friday, 04 September 2026 2.46 AM IST

നായയെ അഴിച്ചുവിട്ടതിന് സഹാേദരന്റെ വാരിയെല്ല് തകർത്തയാൾ പിടിയിൽ

shaji
പ്രതി ഷാജി

പത്തനംതിട്ട : നായയെ അഴിച്ചുവിട്ടതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് മുതിർന്ന സഹോദരന്റെ വാരിയെല്ല് ചവിട്ടി ഒടിക്കുകയും താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തയാളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടിക സ്വദേശി ഐമാലി കുറ്റിയിൽ വീട്ടിൽ ഷാജി (45) ആണ് പിടിയിലായത്.
പ്രതിയുടെ മൂത്തസഹോദരനായ സന്തോഷിനെയാണ് (50) ഇയാൾ ക്രൂരമായി ആക്രമിച്ചത്. ആഗസ്റ്റ് 29ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഷാജിയുടെ വളർത്തു നായയെ ആരോ അഴിച്ചുവിട്ടിരുന്നു. തിരികെവന്ന നായയുടെ ശരീരത്ത് മുറിവുകൾ കാണപ്പെട്ടു. സന്തോഷാണ് നായയെ അഴിച്ചുവിട്ടതെും മറ്റു നായകൾ ആക്രമിച്ചാണ് മുറിവ് പറ്റിയതെന്നും ആരോപിച്ചായിരുന്നു മർദ്ദനം. പത്തനംതിട്ട സി.ഐ ജി.അരുൺ , എസ്.എച്ച്.ഒ അനീഷ് എബ്രഹാം എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL