SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

സാമന്ത വിരമിച്ചു, സല്യൂട്ട് നൽകി പൊലീസ്

r
വിരമിക്കൽ ചടങ്ങിൽ സാമന്ത

പത്തനംതിട്ട : ജില്ലാ പൊലീസ് ഡോഗ് സ്ക്വാഡിന്റെ അഭിമാനമായിരുന്ന സാമന്ത (K9-286) ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്നലെ വിരമിച്ചു.

ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന വിരമിക്കൽ ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് മുഖ്യഅതിഥി ആയിരുന്നു. സാമന്ത ജില്ലാ പൊലീസ് മേധാവിക്ക് സല്യൂട്ട് നൽകി അഭിവാദ്യം അർപ്പിച്ചു. പൊലീസ് മേധാവി സല്യൂട്ട് നൽകിയും ഹാരമണിയിച്ചും ആദരവ് നൽകി.

ചടങ്ങിൽ അഡീഷണൽ ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.ജയരാജ്, റിസർവ് ഇൻസ്പെക്ടർ ബിജുലാൽ എന്നിവരും നിരവധി പൊലീസ് ഡോഗ് സ്‌ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. വിരമിക്കൽ ചടങ്ങിനോട് അനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ തന്റെ ഹാൻഡ്‌ലറോടൊപ്പം മാർച്ച് പാസ്റ്റ് നടത്തിയ സാമന്ത ഹാൻഡ്ലർ ജോർജ് ആന്റണിയുടെ ആജ്ഞകൾക്ക് അനുസരിച്ച് ചുവടുവച്ചും പരേഡ് ചെയ്തും സല്യൂട്ട് നൽകിയും കൈയടി നേടി.

ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായ സാമന്ത 'നർക്കോട്ടിക് സ്നിഫർ' വിഭാഗത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 10 വർഷത്തിലധികമായി പൊലീസ് സേനയിൽ സേവനം ചെയ്യുന്ന സാമന്ത 350 ൽ അധികം കേസുകളുടെ അന്വേഷണത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 2023ലെ സംസ്ഥാന പൊലീസ് ഡ്യൂട്ടി മീറ്റിൽ ട്രാക്കിംഗ് , ഗന്ധം തിരിച്ചറിയൽ എന്നീ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഗുഡ് സർവീസ് എൻട്രികൾ ലഭിച്ചിട്ടുണ്ട്.

മുൻ പരിശീലകരായ ശ്യാംരാജ് , ഷാബു, ഇപ്പോഴത്തെ പരിശീലകനായ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

വിരമിച്ച സാമന്തയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച നിലവിലെ ഹാൻഡ്ലർ ജോർജ് ആന്റണിക്ക് സാമന്തയെ ജില്ലാ പൊലീസ് മേധാവി കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL