
ചെങ്ങന്നൂർ: വൈദ്യുതി ഉപഭോഗ നിയന്ത്രണത്തിന്റെ പേരിൽ സാധാരണ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങൾ ഒഴിവാക്കി തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്ഇ.ബി ഓഫീസ് മാർച്ച് നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. അസ്‌ലം ഷാ, ആർ.സന്ദീപ്, പി.ആർ.പ്രദീപ്കുമാർ, കെ.കെ. മണിക്കുട്ടൻ, എം.എസ്. സാദത്ത്, കെ.ജെ.തോമസ്, ഷുഹൈബ് മുഹമ്മദ്, വി.എസ്.ഗോപാലകൃഷ്ണൻ, അനസ് പൂവാലംപറമ്പിൽ, ആയപ്പദാസ്, എം.ജി.മോഹനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |