
മല്ലപ്പള്ളി : ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മല്ലപ്പള്ളി ഐ.സി.ഡി എസിന്റെ നേതൃത്വത്തിൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ "മുലയൂട്ടൽ വാരാചരണം" ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മി അജിത്ത്, രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി.പി മാത്യു, ഷിനി കെ.പിള്ള, ധന്യാമോൾ ലാലി, മോളികുട്ടി സിബി, അവിരാ ചാക്കോ, രാജേശ്വരി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം, ബേബി ഷോ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |