
തിരുവല്ല : സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം തുടങ്ങി. പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിൽ മുതിർന്ന അംഗം കെ.സി.രാജഗോപാലൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. മുൻ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.ബി.ഹർഷകമാർ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ.ആർ.സനൽകുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.വി.ചന്ദ്രബാബു, വൈസ് പ്രസിഡന്റ് സുനിതാ കുര്യൻ, രാജു ഏബ്രഹാം, പി.ജെ.അജയകുമാർ, എം.വി.സഞ്ജു, അഡ്വ.ഫ്രാൻസിസ് വി.ആൻറണി, പി.ആർ.പ്രസാദ്, എം.ബി.പ്രഭാവതി, പ്രൊഫ.കെ.മോഹൻകുമാർ എന്നിവർ സംസാരിച്ചു. 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഇന്ന് പൊതുചർച്ചയ്ക്ക് മറുപടി പറയും. ഉച്ചയ്ക്കുശേഷം ഭാരവാഹി തിരഞ്ഞെടുപ്പോടെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |