
അടൂർ : ജനറൽ ആശുപത്രിയിൽ ദിവസവേത അടിസ്ഥാനത്തിൽ ലിഫ്റ്റ് ഓപ്പറേറ്റർ (യോഗ്യത പത്താം ക്ലാസ്, ആറ് മാസത്തെ പ്രവൃത്തി പരിചയം) തസ്തികയിലേക്ക് 24നും ക്ലീനിംഗ് ജീവനക്കാർ (യോഗ്യത ഏഴാം ക്ലാസ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം) തസ്തികയിൽ 25നും അഭിമുഖം നടത്തുന്നു. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ. പ്രായപരിധി 40. ഉദ്യോഗാർത്ഥികൾ യോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04734 223236.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |