SignIn
Kerala Kaumudi Online
Sunday, 20 September 2026 3.40 AM IST

നാടക് ജില്ലാ സമ്മേളനം ഇന്ന് പന്തളത്ത് 

natak

പന്തളം : നാടക കലാകാരന്മാരുടെ സാംസ്‌കാരിക സംഘടനയായ നാടകിന്റെ മൂന്നാമത് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10ന് പന്തളത്ത് എം.സുകുമാരപിള്ള സ്മാരക പഠന കേന്ദ്രത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മനോജ് സുനിയുടെ അദ്ധ്യക്ഷതയിൽ ജില്ലാസെക്രട്ടറി പ്രിയരാജ് ഭരതൻ റിപ്പോർട്ട് അവതരിപ്പിക്കും.
ഉച്ചയ്ക്കു ശേഷം എ.ഗോകുലേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സംഗമം നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാബു കെ.മാധവൻ ഉദ്ഘാടനം ചെയ്യും. അഡ്വ.സുരേഷ്‌സോമ, സുനിൽ സരിഗ അനുസ്മരണം നടത്തും. പ്രഥമ സുനിൽ സരിഗ സ്മാരക പുരസ്‌കാരം പി.കെ.സുഭാഷ് പന്തളത്തിന് ജെ.ശൈലജ സമർപ്പിക്കും. ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. ജില്ലാ ഖജാൻജി ബിനു കെ.എസ് നന്ദി പറയും. തുടർന്ന് മനോജ് സുനി അവതരിപ്പിക്കുന്ന ഷാഹിന.ഇ.കെയുടെ ചിത്രകാരി എന്ന കഥയുടെ നാടകീയ അവതരണം കഥായനം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL