
പത്തനംതിട്ട : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ തിരുത്തുക, നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗവൺമെന്റ് നഴ്സസ് അസ്സോസിയേഷൻ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി.
പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ നിന്നു് ആരംഭിച്ച മാർച്ച് ടൗൺ ഹാളിന് മുന്നിൽ സമാപിച്ചു. ധർണ അഡ്വ.കെ.യു.ജനീഷ് കുമാർ.എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രീതമോൾ, സെക്രട്ടറി നിഷാദ്.എ.എസ്, ബിനു കുമാർ , ദീപാ ജയപ്രകാശ് , ശ്യാമ വിജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |