
പത്തനംതിട്ട : പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കർഷകരും സാധാരണ ജനങ്ങളും താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തുന്നത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് സമിതി മുന്നോട്ടുവച്ചത്. കൃഷിയിടങ്ങൾ, വീടുകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒൻപതു ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. ഹരിത സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് കാർട്ടൂണിസ്റ്റ് ഷാജി മാത്യുവും സെക്രട്ടറി റെജി പ്ലാതോട്ടത്തിലുമാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |