
കൂടൽ : കൂടലിൽ ടിപ്പറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 1.15 മണിയോടെയാണ് സംഭവം. പത്തനാപുരം ചേകം സ്വദേശികളായ സുമേഷ്, സുനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ആദ്യം കോന്നി ജനറൽ ആശുപത്രിയിലും പിന്നീട് മുത്തൂറ്റ് ആശുപത്രിയിലും പ്രവേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |