
പത്തനംതിട്ട : ബാംഗാളികൾ ഉൾപ്പടെയുള്ള തൊഴിലാളികൾക്ക് ടാപ്പിംഗ് പരിശീലനം നൽകണമെന്നും ടാപ്പിംഗ് തൊഴിലുറപ്പിന്റെ സ്‌കീമിലേക്ക് കൊണ്ടു വന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും, കർഷകർക്കും ഒരുപോലെ പ്രയോജനം ലഭിക്കുമെന്നും അഡ്വ.അബിൻ വർക്കി കൊടിയേട്ട് എം.എൽ.എ പറഞ്ഞു. പത്തനംതിട്ട റബർ ഡീലേഴ്സ് അസാസിയേഷന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജു എൻ.ജോർജ്ജ് അദ്ധ്യക്ഷതവഹിച്ചു. കെ.സി.രാജഗോപാൽ, ഷാജി രാഘവൻ, അഡ്വ.സുരേഷ് കോശി, കെ.ബി.ശിവകുമാർ, ബിജു പി.തോമസ്, സാബു മുക്കരുണത്ത്, ജോർജ് വാലി, പി.എം.ജോൺസൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |