SignIn
Kerala Kaumudi Online
Friday, 06 November 2026 1.53 AM IST

'വെടിക്കെട്ടപകടം: മാറ്റത്തിന് തയ്യാറാവണം'

seminar

തൃശൂർ: അപകടരഹിതമായ വെടിക്കെട്ട് നടത്തിപ്പിനായി, ദേവസ്വം ഭാരവാഹികൾ മാറ്റത്തിന് തയ്യാറാവണമെന്ന് സ്‌ഫോടകവസ്തു സുരക്ഷാവിഭാഗം മുൻ ജോയിന്റ് ചീഫ് കൺട്രോളർ ഡോ.ആർ.വേണുഗോപാൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധസമിതി സംഘടിപ്പിച്ച സെമിനാറിൽ, 'വെടിക്കെട്ട്: ആഘോഷവും അപകടവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രാവബോധ സമിതി ജില്ലാ ചെയർമാൻ ഡോ.കെ.കെ.അബ്ദുള്ള അദ്ധ്യക്ഷനായി. മുൻമന്ത്രി വി.എസ്.സുനിൽകുമാർ,
പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആർ.ജനാർദനൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. സി. ബാലചന്ദ്രൻ സ്വാഗതവും പരിഷത്ത് ജില്ലാ സെക്രട്ടറി കെ.കെ. കസീമ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL