
കൂത്താട്ടുകുളം: വിസാറ്റ് ഗ്രൂപ്പ് ഒഫ് സ്ഥാപനങ്ങളുടെ ഈ അദ്ധ്യയന വർഷത്തേക്കുള്ള ബ്രോഷർ കോമ്ബിസ് സംരംഭകത്വ സംഗമ വേദിയിൽ പ്രകാശനം ചെയ്തു. ചാണ്ടി ഉമ്മൻ എം.എൽ.എ, മുൻ മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപണിന് ആദ്യ കോപ്പി കൈമാറി പ്രകാശനം നിർവഹിച്ചു. വിസാറ്റ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ബിജു, ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, പബ്ലിക് റിലേഷൻസ് ഓഫീസർ ഷാജി ആറ്റുപുറം തുടങ്ങിയവർ സന്നിഹിതരായി. അക്കാഡമിക മികവ്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ള പുതിയ അവസരങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് ബ്രോഷർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |