രാമനാട്ടുകര: സംഘം രാമനാട്ടുകരയുടെ ആദ്യകാലത്തേയും ഇപ്പോഴത്തേയും പ്രവർത്തകരുടെ സംഗമം " വേരും തളിരും " പരിപാടി രാമനാട്ടുകര വായനശാലയിൽ എഴുത്തുകാരനും പ്രഭാഷകനുമായ വി .കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. മോഹൻദാസ് സിനാർ അദ്ധ്യക്ഷത വഹിച്ചു. വയലാർ അനുസ്മരണ ഗാനാലാപനവും നടന്നു. എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ സവിൻരാജിനെ അനുമോദിച്ചു. കെ.എം വേലായുധൻ, പി ദിലീപ് കുമാർ, വേലായുധൻ പന്തീരാങ്കാവ് , ബി സി. അബ്ദുൾ ഖാദർ, പത്മജ, രാധാകൃഷ്ണൻ , ലിനീഷ്. കെ,മോഹൻദാസ് കരംചന്ദ്, ടി.പി. കൃഷ്ണൻ. സുനിൽ പരിയാപുരത്ത് പ്രസംഗിച്ചു. സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതവും, ബാബു ചെങ്ങോട്ട് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |