ചെങ്ങന്നൂർ: സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഉറപ്പാക്കുന്നതിനായി ചെങ്ങന്നൂരിൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ഷീ ലോഡ്ജ് കം ലേഡീസ് ഹോസ്റ്റൽ അടച്ചുപൂട്ടി. നിലവിൽ കെട്ടിടത്തിന്റെ പരിസരം മാലിന്യം നിറഞ്ഞ് കാടുകയറിയ നിലയിലാണ്. പി.സി.വിഷ്ണുനാഥ് എം.എൽ.എ ആയിരുന്നപ്പോഴാണ് 2012ൽ വനിതാ വിശ്രമകേന്ദ്രത്തിനായി കെട്ടിടത്തിന് തറക്കല്ലിട്ടത്. 23ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 2014ഫെബ്രുവരി 24ന് കൊടിക്കുന്നിൽ സുരേഷ് എം.പി വനിതാ വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു. എന്നാൽ ഉദ്ഘാടനത്തിനുശേഷം കേന്ദ്രം പ്രവർത്തനം ആരംഭിച്ചില്ല. ഇതോടെയാണ് 2020ൽ വിശ്രമകേന്ദ്രത്തെ ഷീ ലോഡ്ജ് കം ലേഡീസ് ഹോസ്റ്റലാക്കി മാറ്റിയത്. ഇതും കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് ഉദ്ഘാടനം നടത്തിയത്. എന്നാൽ അധികം വൈകാതെ അടച്ചുപൂട്ടിയ സ്ഥാപനം ഇതുവരെ തുറന്നുപ്രവർത്തിച്ചിട്ടില്ല. ശബരിമല തീർത്ഥാടനകാലത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താമസിക്കാനായി മാത്രമാണ് വർഷത്തിൽ ഒരിക്കൽ കെട്ടിടം തുറക്കുന്നത്. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ഒന്നോ അതിലധികമോ ദിവസം താമസിക്കാനുള്ള സൗകര്യത്തിനുപുറമെ, പഠനത്തിനും ജോലിക്കുമായി എത്തുന്നവർക്ക് മാസവാടകയ്ക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതൊന്നും യാഥാർത്ഥ്യമായില്ല.
പദ്ധതിയിൽ ഉള്ളത്
ആദ്യഘട്ടത്തിൽ ചായയും ലഘുഭക്ഷണവും ഇവിടെത്തന്നെ തയാറാക്കി നൽകാനും മറ്റു ഭക്ഷണങ്ങൾ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിൽനിന്ന് എത്തിക്കാനുമായിരുന്നു പദ്ധതി. ഓൺലൈൻ ബുക്കിംഗ് സൗകര്യം, സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടത്തിനകത്തും പുറത്തും സി.സി.ടി.വി ക്യാമറകൾ എന്നിവയും വിഭാവനം ചെയ്തിരുന്നു.
..........................................................................
താമസിക്കാൻ ആളില്ലാത്തതിനാൽ സ്ഥാപനം നഷ്ടത്തിലായതിനെ തുടർന്നാണ് കുടുംബശ്രീ പ്രവർത്തകർ ഷീ ലോഡ്ജിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്. സ്ത്രീകൾക്ക് ഏറെ പ്രയോജനകരമാകേണ്ടിയിരുന്ന പദ്ധതി ലക്ഷ്യം കാണാതെ കെട്ടിടത്തിൽ ഒതുങ്ങി.
മനീഷ് കീഴാമഠം
നഗരസഭാ
(ചെയർമാൻ)
....................................
മാലിന്യം നിറഞ്ഞ് കാടുകയറി
........................................................
നിർമ്മാണച്ചെലന് 23 ലക്ഷം
.................................................
3 മുറികൾ
10 വനിതകൾക്ക് താമസിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |