SignIn
Kerala Kaumudi Online
Thursday, 05 November 2026 2.56 AM IST

അംഗൻവാടി പ്രവേശനോത്സവം

മൂലമറ്റം: അറക്കുളം പഞ്ചായത്ത് അംഗൻവാടിയിൽ പ്രവേശനോൽസവം നടത്തി. അംഗൻവാടി വികസന സമിതിയംഗം എ.ഡി.മാത്യു വിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോൽസവം ഗ്രാമപഞ്ചായത്തംഗം പി.ഏ.വേലുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം
ശശി കടപ്ലാക്കൽ, ഇളംദേശം ഐ.സി.ഡി.എസ് സൂപ്പർവൈസർ ആര്യ എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി വർക്കർ ഷീലമ്മ സ്വാഗതവും വികസന സമിതി അംഗം സെലിൻ കൊങ്ങോല നന്ദിയും പറഞ്ഞു. ആശ വർക്കർ ഓമന പരമേശ്വരൻ, കുടുംബശ്രീ സി.ഡി.എസ് മെമ്പർ രജനി ഉണ്ണി, അംഗൻവാടി ഹെൽപ്പർ ലീന ജോർജ്, ആര്യ മനു എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL