
തൃശൂർ: അഡ്വക്കേറ്റ് ക്ലാർക്ക്സ് അസോസിയേഷൻ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി പി.വി.സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ എ.വി.ഷിബു, ഉഷ ജോർജ്. ജില്ലാ പ്രസിഡന്റ് ടി.എൻ. രവീന്ദ്രൻ, ജില്ലാ സെക്രട്ടറി വി. വിശ്വനാഥൻ. വൈസ് പ്രസിഡന്റുമാരായ കൃഷ്ണദാസ്, ഷാജു, ജില്ലാ ജോയിന്റ് സെക്രട്ടറി ചിന്തുചന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ അഭിലാഷ്, ജോയി, ജോയിന്റ് സെക്രട്ടറി വാസുദേവൻ, ട്രഷറർ സുരേഷ് , മെമ്പർമാരായ കെ.ജി. പ്രബീഷ്, രമേഷ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി.സി സൂരജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശശികല ഉണ്ണികൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |