SignIn
Kerala Kaumudi Online
Friday, 06 November 2026 5.29 AM IST

അടൂരിൽ ടൗൺഹാളില്ല സ്ഥലം കാടുകയറി

ground
അടൂർ ടൗൺ ഹാൾ നിർമ്മിക്കേണ്ട സ്ഥലം കാട് കയറിയ നിലയിൽ

അടൂർ: സാംസ്കാരിക പാരമ്പര്യം ഏറെയുണ്ടെങ്കിലും അടൂരിൽ ടൗൺഹാളില്ല. സാംസ്കാരിക പരിപാടികൾ നടത്തുന്നതിനും മറ്റും സ്വകാര്യ ഒാ‌ഡിറ്റോറിയങ്ങളെയാണ് ആശ്രയിക്കുന്നത്. 2013 നവംബർ 24ന് ടൗൺ ഹാളിനായി 30 സെന്റ് സ്ഥലവും കെട്ടിടവും റവന്യൂ വകുപ്പ് നഗരസഭയ്ക്ക് കൈമാറിയിരുന്നു. പുതിയത് നിർമ്മിക്കാനായി 2014ൽ പഴയ ടൗൺ ഹാൾ പൊളിച്ചുമാറ്റിയിരുന്നു. ഇൗ സ്ഥലം കാടുകയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി കിടക്കുകയാണ്. നഗരസഭാ ബഡ്ജറ്റുകളിൽ ടൗൺഹാൾ നി‌ർമ്മാണത്തിനായി പദ്ധതി അവതരിപ്പിക്കാറുണ്ടെങ്കിലും കാര്യമായ തുടർ നടപടി ഉണ്ടാകാറില്ല.

രണ്ട് കോടി രൂപയാണ് നേരത്തെ വകയിരുത്തിയത്. 2023ൽ മണ്ണ് പരിശോധനയും നടന്നു. ടൗൺ ഹാൾ കം ഷോപ്പിംഗ് കോംപ്ലക്സ് എന്നതിലേക്ക് പിന്നീട് പദ്ധതി മാറ്റി. വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) തയ്യാറാക്കി. 2026–27 സാമ്പത്തിക വർഷത്തെ നഗരസഭാ ബഡ്ജറ്റിലും പ്രാരംഭ പ്രവർത്തനങ്ങൾക്കായി പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പക്ഷേ പിന്നീട് ഇത് സംബന്ധിച്ച് ചർച്ചകളുണ്ടായില്ല.

സമ്മേളനങ്ങൾ, കലാപരിപാടികൾ, പൊതുയോഗങ്ങൾ, സാംസ്കാരിക ചടങ്ങുകൾ എന്നിവ സംഘടിപ്പിക്കാൻ ടൗൺഹാളാണ് ഉചിതമായ ഇടമെങ്കിലും നിർമ്മാണം നടത്താൻ ആരും സമ്മർദ്ദം ചെലുത്തുന്നുമില്ല.

സർക്കാർ സഹായംതേടും

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഫണ്ട് വകയിരുത്തി ടൗൺ ഹാൾ പൂർത്തീകരിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോഴത്തെ നഗരസഭാ ഭരണസമിതി. ടൗൺ ഹാൾ കം ഷോപ്പിംഗ് കോംപ്ലക്സായാണ് വിഭാവനം ചെയ്യുന്നത് എന്നതിനാൽ കൂടുതൽ തുക വേണ്ടിവരും.

ഫണ്ട് കണ്ടെത്തി ഭരണപരമായ നടപടികൾ പൂർത്തിയാക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.

പഴയ ടൗൺഹാൾ പൊളിച്ചത് 2014ൽ

സ്ഥലം ലഭിച്ചത് 2013 ൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL