SignIn
Kerala Kaumudi Online
Thursday, 05 November 2026 2.59 AM IST

അടിയന്തര പരിഹാരത്തിന് നടപടി

d

പാണഞ്ചേരി: ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി മണിയൻകിണർ പ്രദേശങ്ങളിൽ നിർമ്മാണം ആരംഭിച്ച വീടുകൾ അപൂർണമായി കിടക്കുന്ന വിഷയം അടിയന്തരമായി പരിഹരിക്കാൻ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനവും സംയുക്ത നടപടികൾ തുടങ്ങിയതായി കെ.രാജൻ എം.എൽ.എ അറിയിച്ചു. ജില്ലാ കളക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ വിളിച്ചുചേർക്കും. മണിയൻകിണർ ഉന്നതിയിലെ മൂപ്പൻ കുട്ടന്റെ വീട് നിർമ്മാണത്തിന്റെ പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും എം.എൽ.എ ഉറപ്പു നൽകി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂ നൈനാൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എ.അബൂബക്കർ, മെമ്പർ സനിൽ വാണിയംപാറ തുടങ്ങിയവർ സന്നിഹിതരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL