
പന്തളം : കേരള ഗ്രന്ഥശാല സംഘത്തിന് തുടക്കമിട്ട 1945 സെപ്തംബർ 14ന് അമ്പലപ്പുഴയിൽ നടന്ന അഖില തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനത്തിന്റെ സ്മരണക്കായി ആചരിക്കുന്ന ഗ്രന്ഥശാലാദിനം പന്തളം പബ്ലിക് ലൈബ്രറിയിൽ വിപുലമായി ആഘോഷിച്ചു. രാവിലെ പ്രസിഡന്റ് അഡ്വ.എസ്.കെ.വിക്രമൻ ഉണ്ണിത്താൻ പതാക ഉയർത്തി. തുടർന്ന് ലൈബ്രറി പ്രവർത്തനവും ഗ്രന്ഥശാല വികസനവും എന്ന വിഷയത്തിൽ ചർച്ച നടത്തി. കെ.ജി.ഗോപിനാഥൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജി.രാജൻബാബു, മുഹമ്മദ് സാദിഖ്, ടി.കെ.സതീഷ് കുമാർ, ജി.ചന്ദ്രിക, പി.കെ.സ്വർണ്ണമ്മ, ബി.സുരേഷ്, ആർ.സുരേഷ്കുമാർ, പി.ആർ.രാജശേഖരൻ നായർ, കെ.ആർ.ബിനേഷ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |