പന്തളം: കടയിൽ സാധനം വാങ്ങാനെത്തിയ 13 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 62 കാരൻ അറസ്റ്റിൽ. പെരുമ്പുളിക്കൽ പടകോട്ടുക്കൽ സ്വദേശി സജി വർഗീസ് (62) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. മൂന്നുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പ്രതി മോശമായി പെരുമാറുകയും കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൊഴി. സ്‌കൂളിലെത്തിയ കുട്ടി അദ്ധ്യാപകരോട് വിവരം പറയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. പന്തളം പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. സജി വർഗീസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |