
ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് കെ.എസ്.ഐ.ഡി.സി.യുടെ സി.എസ്.ആർ പദ്ധതിയിൽ അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്. നിർവഹച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്റ്റ് 318 ബി ഗവർണർ ലയൺ ജേക്കബ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജി.വേണുകുമാർ, എ.പി.എം. മുഹമ്മദ് ഹനീഷ് , ലയൺ വിന്നി ഫിലിപ്പ്, ഡോ.ജോഫി ജോർജ്, ഡോ.ആഷിക് ഷെയ്ഖ്, ലയൺ എം.ആർ.പി.പിള്ള, ലയൺ ഹരി നമ്പൂതിരി, ലില്ലി പ്രിൻസിപ്പൽ മോളി എന്നിവർ സംസാരിച്ചു. ലയൺസ് ഭാരവാഹികൾ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |