SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.51 AM IST

പരിസ്ഥിതിലോല കരട് വിജ്ഞാപനം: ഗ്രാമസഭകളിൽ പ്രതിഷേധശബ്ദം

sahiya

പത്തനംതിട്ട: പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിനെതിരെ പൊതുജനാഭിപ്രായം അറിയാൻ ചേരുന്ന ഗ്രാമസഭകളിൽ ജനപങ്കാളിത്വത്തിനൊപ്പം പ്രതിഷേധവും ഉയരുന്നു. കരട് വിജ്ഞാപനം മാത്രം അജണ്ടയാക്കിയുള്ള പ്രത്യേക ഗ്രാമസഭകളാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നത്. വിജ്ഞാപനം ചർച്ച ചെയ്യാൻ അടുത്തിടെ തുടങ്ങിയ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകളിലെ ഗ്രാമസഭകളിൽ മുൻ ഗ്രാമസഭകളെക്കാൾ ഇരുപത്തിയഞ്ച് മുതൽ മുപ്പത് ശതമാനം വരെ അംഗസംഖ്യ ഉയർന്നിട്ടുണ്ട്. വിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കുകയും പരാതികൾ വ്യക്തികളായി ഇ മെയിൽ മുഖേനയും കേന്ദ്രസർക്കാരിനെ അറിയിക്കുകയുമാണ് ഗ്രാമസഭകളുടെ ലക്ഷ്യം. വിജ്ഞാപനത്തിനെതിരെ ജില്ലയുടെ മലയോര മേഖലകളിൽ ശക്തമായ പ്രതിഷേധം ഉയർന്നതിന്റെ സൂചനയാണ് ഗ്രാമസഭകളിലെ വലിയ പങ്കാളിത്തം വ്യക്തമാക്കുന്നത്. അതത് വാർഡുകളിലെ ജനപ്രതിനിധികളാണ് പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചാലുള്ള ദോഷങ്ങളെപ്പറ്റി ഗ്രാമസഭകളിൽ സംസാരിക്കുന്നത്.

രാഷ്ട്രീയ മുതലെടുപ്പും

പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചാൽ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ഗ്രാമസഭകളിൽ ചൂണ്ടിക്കാട്ടുന്നതിന് പകരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്താൻ ഗ്രാമസഭകളെ ഉപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. വിഷയത്തിൽ വേണ്ടത്ര അറിവില്ലാത്ത ജനപ്രതിനിധികൾ രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ ആരോപണം ഉന്നയിച്ചു മടങ്ങുകയാണ്. ഇതുകാരണം ഗ്രാമസഭകളിൽ പങ്കെടുക്കുന്ന സാധാരണ ജനങ്ങൾക്ക് വേണ്ടത്ര അവബോധം കിട്ടാതെ പോകുന്നു.

കരട് വിജ്ഞാപനം ബാധിക്കുന്ന

പഞ്ചായത്തുകൾ

ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര.

ജനജവിതത്തെ

ബാധിക്കുന്ന ഘടകങ്ങൾ

1. സ്ഥലം കൈമാറ്റത്തിന് തടസം

2. ബാങ്ക് ലോണുകൾ കിട്ടാനിടയില്ല

3. മരങ്ങൾ വെട്ടാൻ അനുമതിയില്ല

4. വീട‌് നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ

5. മണ്ണിളക്കിയുള്ള കൃഷി തടഞ്ഞേക്കും.

6. വലിയ കടമുറികൾക്കും മാളുകൾക്കും വിലക്ക്.

7. കന്നുകാലി വളർത്തലിനും വന്യമൃഗങ്ങളെ

ആകർഷിക്കുന്ന കൃഷികൾക്കും നിയന്ത്രണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL