
പത്തനംതിട്ട : ജില്ലയിലെ ആദ്യ ഡിജിറ്റൽ സ്‌ക്വയർ പദ്ധതി ഓമല്ലൂർ പന്യാലി യു.പി സ്‌കൂളിൽ ആരംഭിച്ചു. അഡ്വ.അബിൻ വർക്കി കോടിയാട്ട് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജീ വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് കുമാർ, ജലജാ കുമാരി, എ.ഇ.ഒ അമ്പിളി ഭാസ്‌കർ, ഹെഡ് മിസ്ട്രസ് സ്മിതാ കുമാരി, ഗീരഷ് കുമാർ, പ്രീതി എന്നിവർ സംസാരിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ആവിഷ്‌കരിച്ചതാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |