
പത്തനംതിട്ട : വനിതകമ്മിഷൻ അദാലത്തിൽ 14 പരാതി തീർപ്പാക്കി. ആകെ 54 പരാതിയാണ് പരിഗണിച്ചത്. ഏഴ് പരാതി റിപ്പോർട്ടിനായി അയച്ചു. ജാഗ്രത സമിതിക്ക് ഒരു പരാതി കൈമാറി. 32 പരാതി അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായി നേതൃത്വം നൽകി. ജില്ല വനിതാ ശിശുവികസന ഓഫീസർ പി.എസ്.തസ്നീം, സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരായ നീമ ജോസ്, ജാനറ്റ് സാറ ജയിംസ്, പൊലീസ് എസ്.ഐ മഞ്ജു വി.നായർ, അസ്വ.സിനി, അഡ്വ.ജസീല പി.ജോസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |