
പത്തനംതിട്ട : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങളുടെ പ്രദർശനം നടത്തി. ജില്ലാ കളക്ടർ എ.നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ആയുഷ് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.കൃഷ്ണകുമാർ, ഡി.പി.എം ഡോ.ബ്രിനു, ആയുർവേദ ദിന പരിപാടി കൺവീനർ ഡോ.ഗംഗാപ്രസാദ് എന്നിവർ പങ്കെടുത്തു. ആരോഗ്യകരമായ ഭക്ഷണവും അത് തയ്യാറാക്കുന്നവിധവും അടങ്ങിയ ഹിതാഹാരം എന്ന റെസിപ്പി ബുക്ക് കളക്ടർക്ക് കൈമാറി. ജില്ലയിൽ ആയുഷ് മേഖലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ചേർന്നാണ് വിവിധ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |