
പത്തനംതിട്ട : വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിതീവ്രമഴ, വരൾച്ച തുടങ്ങിയ ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ജില്ല ഭരണകൂടം പോസ്റ്റ് ഡിസാസ്റ്റർ റെസീലിയൻസ് പ്ലാൻ തയ്യാറാക്കും. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ യോഗം ജില്ല കളക്ടർ എ.നിസാമുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് അജിത്ത് ശ്രീനിവാസ് അവതരണം നടത്തി. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീന എസ്.ഹനീഫ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |