
തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 99 -ാം മഹാസമാധി എസ്.എൻ.ഡി.പി യോഗം 1347-ാം ഇരവിപേരൂർ ശാഖയിൽ ഭക്തിനിർഭരമായി ആചരിച്ചു. പൊതുസമ്മേളനം ബി.എസ്.എൻ.എൽ റിട്ട.ചീഫ് എൻജിനീയർ എ.ആർ.ധർമ്മിഷ്ടൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു തരംഗിണി അദ്ധ്യക്ഷതവഹിച്ചു. ശാഖാ സെക്രട്ടറി ടി.എൻ.സുഗതൻ, യൂണിയൻ കമ്മിറ്റിയംഗം വി.സി സുബാഷ്, വൈസ് പ്രസിഡന്റ് സജികുമാർ, വനിതാസംഘം പ്രസിഡന്റ് ലളിത സുഗതൻ, മുൻ ശാഖാ സെക്രട്ടറി ഷിജു ഉത്തമൻ എന്നിവർ പ്രസംഗിച്ചു. രവിവാരാ പാഠശാല അദ്ധ്യാപിക രേഖാ സുരേഷ് ഗുരുദേവ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |