
കോന്നി : ടൂർ ഒഫ് പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി കേരള സൈക്കിൾ ക്ലബ്ബും മൈ ട്രാവൽ ബോക്സും ചേർന്ന് സൈക്കിൾ സവാരി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അനുമോദനസദസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു. ടീം ക്യാപ്റ്റൻ ഷിജിനെ ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് ബാലഗോപാൽ, ഐവാൻ വകയാർ, ശ്യാംകുമാർ, തോമസ് കാലായിൽ, സി.കെ.ലാലു, രാജീവ് മള്ളൂർ, രമേശ് ഐരവൺ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |