SignIn
Kerala Kaumudi Online
Thursday, 24 September 2026 4.10 AM IST

വാര്യാപുരം - പാലച്ചുവട് റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു

dd
ഇന്നലെ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച വാർത്ത

പത്തനംതിട്ട : ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിമാറി നിരന്തരം അപകടങ്ങൾ ഉണ്ടാകാറുള്ള ഇലന്തൂർ വാര്യാപുരം പാലച്ചുവട് ട്രാൻസ്‌ഫോർമറിന് സമീപത്തെ റോഡിലെ അപകടക്കെണിക്ക് താത്കാലിക പരിഹാരമായി. ഇത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദിയിൽ വാർത്ത നൽകിയിരുന്നു. ഇലന്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പൊതുപ്രവർത്തകനുമായ വിൻസൻ തോമസ് ചിറക്കാല പി.ഡബ്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പരാതിയും നൽകിയിരുന്നു. അപകട മേഖലയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി റോഡിന്റെ ഇരുവശത്തുമായി അധികൃതർ റംബിൾ സ്ട്രിപ്പുകൾ സ്ഥാപിച്ചു. ബി.സി ടാറിംഗ് നടത്തിയതിന് ശേഷം ഈ ഭാഗത്ത് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും, ഒരു മനുഷ്യജീവൻ പൊലിയുകയും ചെയ്തിരുന്നു. കൂടാതെ സമീപത്തെ ട്രാൻസ്‌ഫോർമറും വീടുകളുടെ സംരക്ഷണഭിത്തികളും വാഹനങ്ങൾ ഇടിച്ച് പലതവണ തകർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL