SignIn
Kerala Kaumudi Online
Thursday, 24 September 2026 4.10 AM IST

തിരുവല്ലയിലെ സംഭവം,​ യുവതിക്ക് മറ്റ് പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുടുംബം കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയ അവസാന മാർഗമോ?​, ജീവനാണ് ജീവിതമാണ്

sargery
സർജറി

പത്തനംതിട്ട : തിരുവല്ലയിൽ കഴിഞ്ഞ ദിവസം കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയക്കിടെ ഹൃദയാഘാതത്തെ തുടർന്ന് യുവതി മരിച്ച സംഭവം വിരൽ ചൂണ്ടുന്നത് ഈ രംഗത്ത് സ്വീകരിക്കേണ്ട ജാഗ്രതയേക്കുറിച്ചാണ്. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വി.ജി വിദ്യ (45) ആണ് മരിച്ചത്. കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയ ജീവനെടുക്കുന്നത് ഇതാദ്യമായല്ല. മുമ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശസ്ത്രക്രിയ നടത്തിയവർക്ക് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വയറിലെ കൊഴുപ്പ് നീക്കാനായി യുവതിയുടെ രക്തകുഴലുകൾ നശിച്ച് കൈയിലെ വിരലുകൾ മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ശസ്ത്രക്രിയ ഏറ്റവും അവസാന ആശ്രയമാകണമെന്ന് ഡോക്ടർമാർ പോലും പറയുന്ന സാഹചര്യത്തിലാണ് ചെറുപ്പക്കാരായവർക്ക് ഇത്തരത്തിൽ ജീവൻ വരെ നഷ്ടമാകുന്നത്. തിരുവല്ലയിലെ സംഭവത്തിൽ യുവതിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്ന് കുടുംബം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൈയിലെ കൊഴുപ്പ് നീക്കാനാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയ ആയത്.

സങ്കീർണം ഈ ശസ്ത്രക്രിയ

ലിപ്പോസക്ഷൻ, അബ്‌ഡോമിനോ പ്ലാസ്റ്റി എന്നിങ്ങനെ രണ്ടുതരം ശസ്ത്രക്രിയകളാണ് കൊഴുപ്പ് നീക്കാൻ സാധാരണ ചെയ്യുന്നത്. ലിപ്പോസക്ഷൻ കീഹോളിന് സമാനമായ രീതിയിൽ ചെറിയ ദ്വാരത്തിലൂടെ കൊഴുപ്പിനെ വലിച്ചെടുക്കുന്ന രീതിയാണ്. കൃത്യമായ പരിശോധനകൾ നടത്തി മറ്റ് ആന്തരിക പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയിട്ടാകണം ശസ്ത്രക്രിയ. അമിത അളവിൽ കൊഴുപ്പ് നീക്കുന്നത് രക്തം വാർന്ന് രോഗി രക്താദിസമ്മർദ അവസ്ഥയിലേക്ക് മാറാം. തുടർന്ന് ഹൃദയത്തിന്റെ പമ്പിംഗ് കുറഞ്ഞ് ശരീരത്തിൽ രക്തയോട്ടം കുറയും. ഇതോടെ വിരൽത്തുമ്പുകൾ ഉൾപ്പെടെ കറുത്ത് നിർജീവമാകും കൊഴുപ്പ് നീക്കിയാൽ കുറഞ്ഞത് 12 മുതൽ 24 മണിക്കൂർ നിരീക്ഷണവും നിർബന്ധമാണ്.

ശ്രദ്ധിക്കേണ്ടത്
അമിതവണ്ണമുള്ളവർ വണ്ണം കുറച്ചശേഷമേ ശസ്ത്രക്രിയ നടത്താവൂ

പ്രമേഹവും നിയന്ത്രണവിധേയമായിരിക്കണം

പ്രായം, ആരോഗ്യാവസ്ഥ, ഹൃദയ പ്രശ്‌നങ്ങൾ, മദ്യപാനം, അന്യരോഗങ്ങൾ എന്നിവ പരിശോധിക്കണം.
ശസ്ത്രക്രിയക്കുസംബന്ധിച്ച മരുന്നുകൾ, അലർജി എന്നിവ ഡോക്ടർ അറിയിക്കണം.
അംഗീകൃത ആശുപത്രി, പരിശീലനം ലഭിച്ച ജീവനക്കാർ, ശുചിത്വം, മെഡിക്കൽ വിദഗ്ദ്ധർ എന്നിവ ഉണ്ടായിരിക്കണം

................................

'' വിദഗ്ദ്ധരായ കോസ്മറ്റോളജി പരിശീലകരാണോ ശസ്ത്രക്രിയ ചെയ്യുന്നതെന്ന് ഉറപ്പിയ്ക്കണം. നിരവധി പ്രോസസിംഗിലൂടെ കടന്ന് പോയിട്ട് വേണം ശസ്ത്രക്രിയ നടത്തണോ വേണ്ടയോ എന്ന് ഉറപ്പിയ്ക്കാൻ. നല്ല ശ്രദ്ധ വേണ്ട ശസ്ത്രക്രിയ ആണിത്. ''

പ്രേം ലാൽ

(കോസ്മറ്റോളജിസ്റ്റ് തിരു.

മെഡിക്കൽ കോളേജ്)​

...................................

12 മുതൽ 24 മണിക്കൂർ നിരീക്ഷണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL