പത്തനംതിട്ട: ഇരവിപേരൂർ പഞ്ചായത്തിലെ 17-ാം വാർഡിൽ (വള്ളംകുളം) ആശ പ്രവർത്തകയെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. വാർഡിൽ സ്ഥിരതാമസമാക്കിയവർക്ക് മുൻഗണന. അപേക്ഷക വിവാഹിതയും പത്താം ക്ലാസ് പാസ് ആയവരും ആയിരിക്കണം. കൂടാതെ നേതൃപാടവവും ആശയവിനിമയശേഷിയും വിവേചനരഹിതമായി സമൂഹത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന വ്യക്തിയുമായിരിക്കണം. 25മുതൽ 45വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 28ന് വൈകിട്ട് നാലിന് മുമ്പ് ഓതറ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ബയോഡേറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, എസ്.എസ്.എൽ.സി, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. 17-ാം വാർഡിൽ അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ പഞ്ചായത്തിലെ മറ്റ് വാർഡുകളിൽ നിന്നുള്ളവരെ പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |