തിരുവല്ല : ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ കാരുണ്യ സ്പർശത്തിൽ അംഗങ്ങളായിരുന്ന തിരുവല്ല താലൂക്കിലെ ലൈസൻസികളായ പി.വി.തങ്കച്ചന്റെയും റെജി ചെറിയാന്റെയും മരണാന്തര ധനസഹായമായ 5 ലക്ഷം വീതം കുടുംബങ്ങൾക്ക് കൈമാറി. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണി നെല്ലൂർ നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ കലാകായികരംഗത്ത് മികവ് പുലർത്തിയ റേഷൻ വ്യാപാരികളുടെ മക്കൾക്കുള്ള മെമന്റോ നൽകി ആദരിച്ചു. പി.ബി അനിൽകുമാർ, രഘുരാജൻ പി.എസ്, വി.സി ജയചന്ദ്രൻ, മോഹനൻ പിള്ള, അഡ്വ.ജോൺസൺ വിളവിനാൽ, ഉണ്ണികൃഷ്ണപിള്ള, മായ അനിൽകുമാർ, ഇ.ജെ.ഫിലിപ്പ്, തോമസ് ഏബ്രഹാം, ജിജി, സുരേന്ദ്രൻ നായർ, ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |