റാന്നി: വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ പ്രിയദർശിനി പദ്ധതിയുടെ 100 -ാം ദിനത്തോട് അനുബന്ധിച്ച് റാന്നി ഓപ്പറേറ്റിംഗ് സെന്ററിൽ ട്രാൻസ്‌പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് മധുര വിതരണം നടത്തി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോളി മാത്യു,ട്രാൻസ്‌പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ തോമസ് ഫിലിപ്പ്, രജീവ് താമരപ്പള്ളിൽ, രാധാകൃഷ്ണ പിള്ള ,സജി ഇടിക്കുള ,ടോം ജേക്കബ്, ഉഷ തോമസ് റാന്നി ഇൻസ്‌പെക്ടർ ഇൻ ചാർജ് ഷാജി കെ.പാലക്കാട്ട് , ജോജി തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |